മൊഗ്രാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സഹന സമര യാത്രകളെ അനുസ്മരിപ്പിച്ചു കൊണ്ടും, ദേശീയ പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചും ഗാന്ധി ജയന്തി ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച റോഡ് തേടിയുള്ള യാത്ര അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതായി മാറി.
ഗാന്ധി തൊപ്പിയണിഞ്ഞ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന യാത്രയിലുടനീളം അധികൃതരുടെ അനാസ്ഥക്കെതിരെ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴങ്ങി.
പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ദുരിത യാത്ര ഉടന്‍ പരിഹാരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്ന മുന്നറിയിപ്പോടെയാണ് സമരം അവസാനിച്ചത്. പെര്‍വാഡ് നിന്ന് ആരംഭിച്ച റോഡ് തേടിയുള്ള യാത്ര മൊഗ്രാല്‍ പാലത്തിന് സമീപം വരെ സഞ്ചരിച്ചെങ്കിലും റോഡ് കണ്ടെത്താനാവാതെയാണ് അവസാനിപ്പിക്കുന്നതെന്ന് യാത്ര ഉദ്ഘാടനം ചെയ്ത ദേശീയപാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് കുമ്പള അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. ഗള്‍ഫ് പ്രതിനിധി എം എ ഹമീദ് സ്പിക്, ടി എം ശുഹൈബ്, എം എം റഹ്മാന്‍, ടി കെ ജാഫര്‍, എ എം സിദ്ദീഖ് റഹ്മാന്‍, ടി കെ അന്‍വര്‍, മുഹമ്മദ് അലി ബി എല്‍, മുഹമ്മദ് മൊഗ്രാല്‍, പി വി അന്‍വര്‍, മുഹമ്മദ് സ്മാര്‍ട്ട് ഇബ്രാഹിം ഖലീല്‍, എം എ ഇക്ബാല്‍, പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എല്‍ ടി മനാഫ്
നൂറുല്‍ അമീന്‍ യൂ എം, ഹാരിസ് ബാഗ്ദാദ് പ്രസംഗിച്ചു. ട്രഷറര്‍ എം വിജയകുമാര്‍ നന്ദി പറഞ്ഞു.
ദേശീയപാതയുടെ ശോചനീയാവസ്ഥ: ഗാന്ധി ജയന്തി ദിനത്തില്‍ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച “റോഡ് തേടിയുള്ള യാത്ര” അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി വ്യത്യസ്ഥ മുദ്രാവാക്യങ്ങളും ഗാനങ്ങളും ശ്രദ്ദേയമായി
Read Time:2 Minute, 21 Second