ഉപ്പള:
മംഗൽപാടി കൃഷി ഓഫീസിൽ കൃഷിഭവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോൺമുഖാന്തിരം ചോദിക്കുന്നവരോട് പോലീസിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായി മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കൃഷി ഓഫീസുമായി ബന്ധപ്പെട്ട അഡ്മിൻ ഒൺലി മാത്രമായ വാട്സ്ആപ് ഗ്രുപ്പിലേക്ക്, മാങ്കോസ്റ്റിൻ തൈ വന്നിട്ടുണ്ടെന്ന് കാണിച്ചു വന്ന മെസ്സേജാണ് സംഭവത്തിനാധാരം.സന്ദേശം വന്ന ഗ്രുപ്പ് അഡ്മിൻ ഒൺലി ആയതിനാൽ അത് അയച്ച ആളുടെ നമ്പറിൽ വിളിച്ച് ഉച്ചക്ക് ശേഷം വന്നാൽ തൈ ലഭിക്കുമോ എന്ന് വോയ്‌സ് മെസ്സേജിൽ കൂടി ആരാഞ ആൾക്കാണ് ഈ ദുരനുഭവം..ഇതേ തുടർന്നാണ് വോയ്‌സ് മെസേജ് ചെയ്ത വ്യക്തിയെ, കൃഷിഓഫീസ് ജീവനക്കാരി പോലീസ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
സ്ത്രീ ആണെന്നുള്ള അഹങ്കാരവും ധാർഷ്ട്യവും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന മര്യാദ കെട്ട സമീപനമാണ് കൃഷി ഓഫീസിൽനിന്നുണ്ടാകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട് .സർക്കാർ ഓഫീസുകളിലുള്ള ഇത്തരം ധിക്കാരം നിറഞ്ഞവരെ ബന്ധപ്പെട്ടവർ നിലക്ക് നിർത്തണമെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട ഓഫീസ് നമ്പർ നൽകാതെ ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി വെക്കുകയും, എന്നാൽ കൃഷി സംബന്ധമായി ലഭിക്കുന്ന അറിയിപ്പുകൾക്കു വ്യക്തത വരുത്താൻ കൃഷി ഓഫീസ് ജീവനക്കാരെ വിളിക്കുമ്പോൾ മര്യാദയില്ലാതെ സംസാരിക്കുന്നതും ചെയ്യുന്നത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് ചേർന്നതല്ല. ജനങ്ങൾക്ക് നൽകാൻ വേണ്ടി കൃഷി വകുപ്പ് നൽകുന്ന വിത്തുകളും, തൈകളും സുതാര്യമായി കർഷകർക്ക് നൽകാൻ ജീവനക്കാർ തയ്യാറാവുന്നില്ലങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും ഭാരവാഹികൾ പറഞ്ഞു.