ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ്; ഇത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്

ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ്; ഇത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്

0 0
Read Time:4 Minute, 43 Second

ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക്

ഇന്ന് (സെപ്റ്റംബര്‍ 29) ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്. ജില്ലയില്‍ ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം 400 ന് മുകളില്‍ എത്തുന്നത്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4333 പേര്‍

വീടുകളില്‍ 3233 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4333 പേരാണ്. പുതിയതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1558 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 399 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 557 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

10466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 720 പേര്‍ വിദേശത്ത് നിന്നെത്തിയവരും 548 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7777 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 82 ആയി. നിലവില്‍ 2607 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1207 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്:

മധൂര്‍ -18
ഈസ്റ്റ് എളേരി- 5
ചെറുവത്തൂര്‍ -14
പള്ളിക്കര- 21
കാഞ്ഞങ്ങാട്- 64
അജാനൂര്‍ – 38
പനത്തടി- 3
കാസര്‍കോട്-19
നീലേശ്വരം- 20
ദേലംപാടി – 2
ചെമ്മനാട്- 42
മംഗല്‍പാടി- 6
മൊഗ്രാല്‍ പുത്തൂര്‍ -6
പൈവളിഗ- 4
കയ്യുര്‍ ചീമേനി- 6
പടന്ന- 7
മുളിയാര്‍- 5
കുമ്പള- 16
കുറ്റിക്കോല്‍ – 2
ചെങ്കള- 39
തൃക്കരിപ്പൂര്‍- 7
മടിക്കൈ- 5
പിലിക്കോട്- 6
കോടോം ബേളൂര്‍ – 7
ബളാല്‍- 9
ബദിയഡുക്ക- 1
വലിയപറമ്പ് -1
വെസ്റ്റ് എളേരി- 6
മഞ്ചേശ്വരം- 3
കിനാനൂര്‍ കരിന്തളം- 5
പുല്ലൂര്‍ പെരിയ- 14
മീഞ്ച- 1
കാറഡുക്ക- 2
പുത്തിഗെ-2
ഉദുമ- 16
ബേഡഡുക്ക- 11
കളളാര്‍ -15

മറ്റ് ജില്ല

കാങ്കോല്‍ ആലപ്പടമ്പ- 1
സുല്‍ത്താന്‍ ബത്തേരി- 1
മലപ്പുറം-1
കിളിമാനൂര്‍ -1
പറവൂര്‍ -1

ഇന്ന് നെഗറ്റീവയവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്:

കയ്യൂര്‍ ചീമേനി- 2
നീലേശ്വരം- 1
പടന്ന- 9
ചെറുവത്തൂര്‍ – 1
ചെമ്മനാട്- 5
ഉദുമ- 2
കളളാര്‍ – 7
മധൂര്‍- 4
കാഞ്ഞങ്ങാട്- 11
മടിക്കൈ- 1
പൈവളിഗ- 2
കാസര്‍കോട്- 11
ചെങ്കള- 8
പളളിക്കര- 7
അജാനൂര്‍- 6
പുല്ലൂര്‍ പെരിയ- 8
ബദിയഡുക്ക- 1
തൃക്കരിപ്പൂര്‍- 7
മഞ്ചേശ്വരം- 3
മംഗല്‍പാടി- 5
ബേഡഡുക്ക- 10
കുറ്റിക്കോല്‍ -4
ബളാല്‍- 1
കുമ്പള- 2
വലിയപറമ്പ- 1
മുളിയാര്‍- 1

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!