തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ നിലയിലേക്കെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പറയുന്നത്.
അതേസമയം സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ വേണ്ടെന്ന് എല്‍ഡിഎഫ് മുന്നണിയോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവില്‍ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് മുന്നണി തീരുമാനം.
അതേസമയം കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ എല്‍ഡിഎഫിന്‍്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.
ഒക്ടോബർ പകുതിയോടെ പ്രതിദിനകോവിഡ് രോഗികൾ 15,000 ആകുമെന്ന് മുഖ്യമന്ത്രി; ലോക്ഡൗൺ ഇപ്പോൾ വേണ്ടെന്ന് എൽഡിഎഫ്
Read Time:1 Minute, 42 Second