Read Time:1 Minute, 19 Second
കാസറഗോഡ്:
ആരോഗ്യ രംഗത്ത് കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അധികൃതരുടെ അവഗണനയ്ക്കെതിരെ കണ്ണ് തുറപ്പിക്കാൻ കാസറഗോഡ് ചന്ദ്രഗിരി ലയൺസ് ക്ലബ്ബിന്റെയും,കാസറഗോഡ് പീപ്പിൾസ് ഫോറത്തിന്റെയും നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു. സമര കൂട്ടായ്മക്ക് പിന്തുണയുമായി മംഗൽപാടി ജനകീയ വേദിയുമെത്തി.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ കാദർ മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു.
‘കാസറഗോഡ് ജീവൻ രക്ഷാ വേദി’ എന്ന് പേര് നൽകിയ കൂട്ടായ്മയിൽ മംഗൽപാടി ജനകീയ വേദിയെ പ്രതിനിധീകരിച്ചു അബൂ തമാം, റൈഷാദ് ഉപ്പള, സൈനുദ്ദീൻ അട്ക, അഷാഫ് മൂസ, ഓ. എം. റഷീദ് എന്നിവർ പങ്കെടുത്തു. സമരത്തിന് എല്ലാ വിധ ഐക്യ ദാർഢ്യവും, പിന്തുണയും മംഗൽപാടി ജനകീയ വേദി നൽകുമെന്ന് നേതാക്കൾ യോഗത്തിൽ അറിയിച്ചു.