ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ സംഘത്തിനൊപ്പമാണ് അദ്ദേഹം കളി പറഞ്ഞിരുന്നത്.
1984 മുതൽ 1992 വരെ നീണ്ടുനിന്ന എട്ട് വർഷത്തെ ക്രിക്കറ്റ് കരിയറിൽ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ജോൺസ് ആസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ 46.55 ശരാശരിയോടെ 3631 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും ടെസ്റ്റ് കരിയറിൽ ഉൾപ്പെടുന്നു.
ഏകദിന മത്സരങ്ങളില്‍ 6068 റൺസാണ് അദ്ദേഹം നേടിയത്. 44.61 ആണ് ശരാശരി. ഏഴ് സെഞ്ച്വറികളും 46 അർധ സെഞ്ച്വറികളും ഏകദിനത്തിൽ നേടിയിട്ടുണ്ട്. 1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം.ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി.
ഐ.പി.എൽ കമന്റേറ്ററിന്റെ ഭാഗമായെത്തിയ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു
Read Time:2 Minute, 2 Second