മുഖ്യധാരാ പത്ര മാധ്യമങ്ങളും, വിഷ്വൽ മീഡിയകളും മഞ്ചേശ്വരത്തെ അവഗണിക്കുന്നു ;മംഗൽപ്പാടി നവോത്ഥാന ഫോറം ചെയർമാൻ അഷ്റഫ് എം.എ

മുഖ്യധാരാ പത്ര മാധ്യമങ്ങളും, വിഷ്വൽ മീഡിയകളും മഞ്ചേശ്വരത്തെ അവഗണിക്കുന്നു ;മംഗൽപ്പാടി നവോത്ഥാന ഫോറം ചെയർമാൻ അഷ്റഫ് എം.എ

1 0
Read Time:6 Minute, 58 Second

ഉപ്പള: പരസ്പരം മത്സരിച്ച് പാഞ്ഞു വിവാദങ്ങളുടെ പിറകിൽ വാർത്തകൾ മെനയുന്ന നമ്മുടെ നാട്ടിലെ മുഖ്യധാരാ പത്രങ്ങളും വിശ്വൽ മീഡിയകളും സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന മഞ്ചേശ്വരത്തെ അവഗണിക്കുന്നത് നാടിന്റെ വികസന മുരടിപ്പിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.

ജനാധിപത്യത്തിന്റെ നാലാംതൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങൾ മഞ്ചേശ്വരത്തിനോട് കാണിക്കുന്ന ഈ ചിറ്റമ്മ നയം അവസാനിപ്പിക്കണം. കാരണം- മഞ്ചേശ്വരവും കേരളത്തിലാണ്.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും മഞ്ചേശ്വരം ബഹു ദൂരം പിറകിലാണ്. ലോക്ഡോൺ കാലത്ത് ഇരുപതിലധികം മനുഷ്യജീവനുകൾ പൊലിഞ്ഞപ്പോൾ വൈകാരിക തലത്തിൽ ചർച്ച ചെയ്യുകയുണ്ടായി, അവർക്ക് ഇതൊരു റേറ്റിംഗ് ഉള്ള വാർത്തകളായിരുന്നതിനാൽ മാത്രം. ശേഷം ഇതിന്റെ കാരണം കണ്ടെത്താനുള്ള ഒരന്വേഷണ പരമ്പരയും പേരിനു പോലും ആരും നടത്തിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്.

പ്രഭാകർ കമ്മീഷൻ റിപ്പോർട്ടിൽ നാല്പതിൽ കൂടുതൽ പേജുകളിൽ പരാമർശിക്കപ്പെടുന്നത് അതിദയനീയമായ ഇവിടത്തെ ആരോഗ്യമേഖലയെ കുറിച്ചാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് മഞ്ചേശ്വരക്കാർക്ക് മീഡിയകളുടെ ബാഹുല്യം കാരണം നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുപോലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമര ജാഥക്ക്‌ തുടക്കംകുറിക്കുന്നത് മഞ്ചേശ്വരത്തു നിന്നാണ്. ആ സമയത്തും എല്ലാ വിഷ്വൽ മീഡിയകളും പത്രമാധ്യമങ്ങളും നിരന്നു നിൽക്കും. രാഷ്ട്രീയ പ്രശ്നങ്ങൾക്കും അപവാദങ്ങൾക്കും നല്ല റേറ്റിംഗ് കിട്ടുന്നത് കൊണ്ട് എല്ലാവർക്കും താല്പര്യം ഇത്തരം വാർത്തകളോടാണല്ലോ.

മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നാട്ടിലെ ജനങ്ങൾ ഒന്നടങ്കം രാഷ്ട്രീയ മത ലിംഗഭേദ വ്യത്യാസമില്ലാതെ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക്‌ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 19 ദിവസത്തോളം സമരം ചെയ്യുകയുണ്ടായി. ഇതൊന്നും വാർത്തകളിൽ നിറഞ്ഞു നിന്നില്ല, നാട്ടിലുള്ള മീഡിയക്കാർ പലരും ഇതിനെ അവഗണിച്ചു.വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മഞ്ചേശ്വരം. ആയിരക്കണക്കിന് കുട്ടികൾ പഠനത്തിനു വേണ്ടി മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് നിർത്തലാക്കിയപ്പോൾ പത്രങ്ങളെ അറിയിച്ചിട്ടു കൂടി അവർ വാർത്ത നൽകിയില്ല.
ഇന്നലെ (22/9/20)ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ പ്രസ്തുത ഡയാലിസിസ് കേന്ദ്രം കേരളത്തിൽ രണ്ടാമത്തേത് എന്ന് പറയപ്പെടുന്നു (ബ്ലോക്ക് മുൻകൈയെടുത്ത് ചെയ്യുന്ന) മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. നാട്ടിലെ പ്രമുഖ വ്യവസായിയായ ശ്രീ: അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ് ഒരു കോടിയോളം രൂപ വില വരുന്ന 10 മെഷീനുകളാണ് സംഭാവന ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നും കാസർകോട് ഡെവലപ്മെന്റ് പാക്കേജിൽ നിന്നും തുക വകയിരുത്തി കൊണ്ടും സുമനസ്സുകളുടെ സംഭാവനയിലൂടെയും ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഈ മഹത്തായ പദ്ധതി റിപ്പോർട്ട് ചെയ്യാൻ മുഖ്യധാരാ പത്രങ്ങളും വിഷ്വൽ മീഡിയകളും വന്നില്ല! നൂറുകണക്കിനുള്ള ഡയാലിസിസ് രോഗികൾക്ക് സാന്ത്വനം പകരുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ടാക്കി സൗജന്യ ചികിത്സയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടിരിക്കുന്നത് (ഏത്‌ മാന ദണ്ഡമനുസരിച്ചാണ് ഇതിലേക്ക് ആളെ ചേർക്കുക എന്നറിയില്ല ).ഇത് സാംസ്കാരിക കേരളത്തിന് ഒരു മുതൽക്കൂട്ടാണ്. സർക്കാറിനുവേണ്ടി ബഹുമാനപ്പെട്ട മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു, ജില്ലാ കലക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ കെ എം അഷ്റഫ് , ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ കലക്ടർ സി സജിത് ബാബു, പ്രദേശത്തുള്ള വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്ത് സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ പൊതുജനങ്ങൾ, ഉദ്യോഗസ്ഥന്മാർ ഡിഎംഒ, വിവിധ സംഘടനകളുടെ പ്രതിനിധികൾ ക്ലബ്ബംഗങ്ങൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുങ്കെടുത്തു. ബഹുമാനപ്പെട്ട മന്ത്രി കെ കെ ശൈലജ ടീച്ചർ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ 40 മിനിറ്റ് ദൈർഘ്യമുള്ള ഉദ്ഘാടനപ്രസംഗത്തിൽ പ്രസ്തുത ഹോസ്പിറ്റലിനു 20 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള കെട്ടിട സമുച്ചയം നിർമ്മിക്കുമെന്ന് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!