ഉപ്പള :
ലോക രാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് പടർന്ന കോവിഡ് കാലത്ത് മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കോവിഡ് പോരാളികൾക്ക് മംഗൽപ്പാടി ജനകീയ വേദി സ്നേഹാദരവ് നൽകി.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയ്ക്കെതിരെ നടത്തി വന്നിരുന്ന സമരം ഇന്നലെ താത്കാലികമായി നിർത്തി വയ്ക്കുന്ന സമാപന ചടങ്ങിലായിരുന്നു ആദരവ് നൽകിയത്. ചെമ്മി പഞ്ചാര (ഷരീഫ് ഉപ്പള ഗേറ്റ്), എം.ആർ ഷെട്ടി,ഹനീഫ് ബാബ ,റഫീഖ് (ഫൗസിയ മൈക്സ്) എന്നിവരെയാണ് എം.ജെ.വി ആദരിച്ചത്.കൂടാതെ സമരത്തിന് പിന്തുണയുമായെത്തിയ വിവിധ കൂട്ടായ്മയുടെ പ്രതിനിധികൾക്ക് ഷാളണിയിച്ചു.
സമരത്തിന്റെ താത്കാലിക സമാപന ചടങ്ങിൽ അഡ്വ: കരീം പൂന അദ്യക്ഷത വഹിച്ചു.HRPM മഞ്ചേശ്വരം മണ്ഡലം കൺവീനർ രാഘവ ചേരാൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഡോ.മജീദ് മുഖ്യാതിഥിയായിരുന്നു. എം.ജെ.വി നേതാക്കളായ അബൂ തമാം,സൈനുദ്ദീൻ അട്ക്ക,കലീൽ ഷിറിയ,അജ്മൽ പൂന, ഹമീദ് കോസ്മോസ് തുടങ്ങിയവർ സംസാരിച്ചു. ജബ്ബാർ പത്വാടി,ഹുസൈൻ അട്ക്ക,ഷഫീഖ് മാസ്റ്റർ,അൽഫാസ് ബന്തിയോട്,നവാസ് ,റഹീം പള്ളം,സയ്യാഫ് പെരിങ്കടി,അസീസ് ഷിറിയ തുടങ്ങിയവർ സംബന്ധിച്ചു.ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.

കോവിഡ് പോരാളികളെ മംഗൽപ്പാടി ജനകീയ വേദി ആദരിച്ചു
Read Time:1 Minute, 58 Second