കാസറഗോഡ് നിന്ന് കോഴിക്കോടെത്തിയ കാസറഗോഡ് സ്വദേശിക്ക് നിർബന്ധിത ക്വാറൻറ്റൈനെന്ന് പരാതി ; വിസമ്മതിച്ചപ്പോൾ തിരിച്ചയച്ചു

കാസറഗോഡ് നിന്ന് കോഴിക്കോടെത്തിയ കാസറഗോഡ് സ്വദേശിക്ക് നിർബന്ധിത ക്വാറൻറ്റൈനെന്ന് പരാതി ; വിസമ്മതിച്ചപ്പോൾ തിരിച്ചയച്ചു

2 0
Read Time:2 Minute, 43 Second

കാസറഗോഡ്:
കാസറഗോഡ് നിന്നും കോഴിക്കോടെത്തിയ യാത്രക്കാരന് നിർബന്ധിത ക്വാറന്റൈനിൽ പോകാൻ പറയുന്നതായി പരാതി. ഇന്നലെ മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്ത ഇദ്ദേഹം ക്വാറന്റൈനിൽ പോകാൻ വിസമ്മതിച്ചപ്പോൾ തിരിച്ചയച്ചു. കുമ്പളയിൽ താമസമുള്ള മള്ളങ്കൈ സ്വദേശി മൂസ നിസാമിക്കാണ് ഈ ദുരനുഭവം.

അന്യ സംസ്ഥാനത്ത് നിന്നും വരുന്ന ട്രെയിനിൽ വന്നു എന്നാണ് ഉദ്യോഗസ്ഥർ കാരണമായി പറയുന്നത്. അങ്ങിനെയെങ്കിൽ ജന ശതാബ്ദി ട്രെയിൻ കാസറഗോഡ് വരെ നീട്ടി കാസറഗോഡ്കാരെയും കേരളത്തിലുൾപ്പെത്തിക്കൂടെ എന്നായി ചോദ്യം.


തിരുവനന്തപുരം കോവിഡ് ഹെൽപ് ലൈനിലേക്കും,കോഴിക്കോട് കലക്ട്രേറ്റിലേക്കും ,മറ്റു ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിലേക്കും അന്തർ സംസ്ഥാന ക്വറന്റൈൻ നിയമത്തെ കുറിച്ച് മൂസ നിസാമി വിളിച്ചന്വേശിച്ചപ്പോൾ അങ്ങിനെ ഒരു നിയമം ഇല്ലെന്നായിരുന്നു കിട്ടിയ മറുപടി. കുടുങ്ങുമെന്നറിഞ്ഞ ഉദ്യോഗസ്ഥർ ഉടനെ യാത്രക്കാരന്റെ ആധാർ കാർഡ് വാങ്ങിയ ശേഷം മംഗലാപുരത്ത് നിന്നും യാത്ര ചെയ്യനുള്ള വ്യാജ പാസ് നിർമ്മിച്ചതായും പരാതിയിൽ പറയുന്നു.


കൂടാതെ പെയ്ഡ് ക്വാറന്റൈന് 600 രൂപയേ ഉള്ളൂയെന്നും ഉദ്യോഗസ്ഥർ പറയുന്നതായി നിസാമി വ്യക്തമാക്കി.പെയ്ഡ് ക്വാറന്റൈ സെന്ററുകളുടെ ഏജന്റ് പോലെയാണ് ഇവിടത്തെ ഉദ്യോഗാർത്ഥികൾ പെരുമാറിയതെന്നും പറയുന്നു. തുടർന്ന് കോഴിക്കോട് കളക്ട്രേറ്റിൽ നിന്നും ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയതായും പറയുന്നു.നാട്ടിൽ തിരിച്ചെത്തിയ ഈ അധ്യാപകൻ കോഴിക്കോട് കളക്ടറിന് പരാതി നൽകി നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!