ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മംഗൽപാടി ജനകീയ വേദി ചെയർമാൻ അഡ്വ. കരീം പൂനെ അദ്ധ്യക്ഷത വഹിച്ചു.
എച്ച് ആർ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ ചേരാൽ , മംഗൽപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എം സലീം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മഹമൂദ് സീഗന്റടി, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം അശോക് കുമാർ ഹൊള്ള,എസ്.ഡി പി ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഹമീദ് ഹൊസങ്കടി, റൈഷാദ്, ഖലീൽ ഷിറിയ, മഹമൂദ് കൈക്കമ്പ, സിദ്ദീഖ് കൈക്കമ്പ, സൈനുദ്ദീൻ അഡ്ക്ക, ഹമീദ് കോസ്മോസ്, അബ്ദുല്ലത്തീഫ് കുമ്പള, അഷാഫ് മൂസക്കുഞ്ഞി, റഷീദ് മാഷ്, അഷ്റഫ് മദർആർട്സ്, ഹമീദ് അംബാർ തുടങ്ങിയവർ സംസാരിച്ചു.എം.ജെ.വി കൺവീനർ അബു തമാം സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമായി
Read Time:1 Minute, 39 Second