ന്യൂഡല്‍ഹി: വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കാര്യപ്രാപ്തിയില്ലാത്തവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു.
അമ്ബതിനും അമ്ബത്തഞ്ച് വയസിനുമിടയില്‍ പ്രായമുള്ള 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്കാണ് ഇതു ബാധകമാവുന്നത്. പ്രത്യേക രജിസ്‌റ്റര്‍ തയ്യാറാക്കി മേലധികാരികള്‍ മൂന്നു മാസം കൂടുമ്ബോള്‍ പ്രകടനം വിലയിരുത്തും. മോശമാണെങ്കില്‍ പെന്‍ഷന്‍ പ്രായം തികയും മുമ്ബ് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കും. ഇത് ശിക്ഷയല്ലെന്നും പൊതുതാത്പര്യം മുന്‍നിറുത്തിയുള്ള നടപടിയാണെന്നും ഉത്തരവില്‍ പറയുന്നു.
കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനും 1972ലെ പെന്‍ഷന്‍ നിയമ പ്രകാരമുള്ള റൂള്‍ 48(1)ബി, എഫ്.ആര്‍ 56(ജെ),56(എല്‍) എന്നീ ചട്ടങ്ങള്‍ അനുസരിച്ച് അതത് വകുപ്പുകള്‍ക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
Read Time:1 Minute, 38 Second