മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും
മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്.
മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനമാവശ്യപ്പെട്ട് കൊണ്ട് മംഗൽപാടി ജനകീയ വേദി നടത്തിവരുന്ന സമരത്തിന് ബിജെപി പൂർണ പിന്തുണ അറിയിച്ചു.
മഞ്ചേശ്വരം പ്രദേശത്തെ നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെയും ആരോഗ്യ സംരക്ഷണ വിശയവുമായി ഈ താലൂക്ക് ആശുപത്രിയുടെ വികസനം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരുമെന്നും, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ ഈ വിഷയത്തിൽ ആവശ്യപ്പെടുമെന്നും മംഗൽപാടി പഞ്ചായത്ത് ബിജെപി പ്രസിഡന്റ് വസന്ത കുമാർ മയ്യ, ജില്ല ഭാരവാഹി വിജയ്റായ് തുടങ്ങിയവർ ഉറപ്പ് നൽകി.
മംഗൽപാടി ജനകീയ വേദി നേതാക്കളായ അബു തമാം, മഹമൂദ് കൈക്കമ്പ, റൈഷാദ് ഉപ്പള, അഷാഫ് മൂസക്കുഞ്ഞി, സിദ്ദീഖ് കൈക്കമ്പ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.