0
0
Read Time:54 Second
www.haqnews.in
ദോഹ:
ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റിന്റെ ഗതിമാറ്റത്തെ തുടര്‍ന്നാണിത്. അന്തരീക്ഷ ഈര്‍പ്പത്തിന്റെ വര്‍ധന വാരാന്ത്യം വരെ തുടരും.
പുലര്‍ച്ചെയും അര്‍ദ്ധരാത്രിയിലും മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍, പ്രത്യേകിച്ചും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കൂടിയ താപനില അബു സമ്രയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഇന്നലെ തുരായനയില്‍ ആയിരുന്നു കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 46 ഡിഗ്രി സെല്‍ഷ്യസ്.