ഉപ്പള:
ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” എന്ന ആപ്പ് ഉപകരിക്കും.കഴിഞ്ഞയാഴ്ച്ച ഔദ്യോഗികമായി പുറത്തിറക്കിയ ആപ്ലിക്കേഷനായ “സ്മാർട്ട് ഉപ്പള” ഇതിനോടകം തന്നെ ആയിരങ്ങൾ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വിവരം.
ഉപ്പള,മംഗൽപ്പാടി,ബന്തിയോട് മേഖലയിലെ എല്ലാ വ്യാപാര,വ്യവസായ,വാണിജ്യ സ്ഥാപനങ്ങൾ,സ്കൂൾ,ആശുപത്രി,പ്രൈവറ്റ്, സർക്കാർ സംവിധാനം,ഡ്രൈവർസ്,ന്യൂസ് പോർട്ടൽ,ആവശ്യ സാധനങ്ങളുടെ ഓർഡർ തുടങ്ങിയുടെ പേര്,നമ്പർ,ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാവുന്ന തരത്തിലാണ് ആപ്പ് നിർമ്മിച്ചിട്ടുള്ളത്. എല്ലാ മേഖലകളും ഓൺലൈനിലേക്ക് ചേക്കേറുമ്പോൾ തന്നെ ഇത് പോലെയുള്ള ആപ്ളിക്കേഷൻ തുടങ്ങിയ ഉപ്പളയിലെ ദീർഘവീക്ഷണമുള്ള ഇതിന്റെ സി.ഇ.ഒ,അഡ്മിനിസ്ട്രേറ്റീവുകൾക്കും അഭിനന്ദനമറിയിക്കുകയാണ് നാട്ടുകാർ. കൂടാതെ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുമെന്നാണ് “സ്മാർട്ട് ഉപ്പള”യെ കുറിച്ച് പൊതുവെയുള്ള വിലയിരുത്തൽ.
പുതിയ അപ്ഡേഷനിൽ ഉൾപ്പെടുത്തിയതാകട്ടെ ജോലിയും,ജോലിക്കാരുമില്ലാതെ വലയുന്നവർക്ക് ഓൺലൈനിൽ തന്നെ ആവശ്യമുള്ളവരെ കിട്ടുന്നതിന് ഉപകരിക്കും വിധമുള്ള ഫീച്ചർ കൂടിയാണ്. ജോലി ആവശ്യമുണ്ടെങ്കിലോ,ജോലിക്കാരെ ആവശ്യമുണ്ടെങ്കിലോ ആപ്ളിക്കേഷനിൽ സ്വയം ആഡ് ചെയ്തു വിവരങ്ങൾ നൽകാവുന്നതാണ്.
പുതിയ പുതിയ കാറ്റഗറിയും മറ്റും കൂട്ടിച്ചേർത്ത് കൊണ്ട് ജനങ്ങൾക്ക് ഉപയോഗപ്രദമായ ആപ്പ് ആക്കി നാടിനേയും സ്മാർട്ടാക്കി മാറ്റുകയാണ് ഉദ്ദേശമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൂഗിൾ സ്റ്റോർ
https://play.google.com/store/apps/details?id=com.smart.uppala&hl=en
Type ‘smartuppala’
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ സ്റ്റോറിലും ലഭ്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.