കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ

കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ

0 0
Read Time:2 Minute, 19 Second

ചെറുവത്തൂർ: കലാകാരന്മാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്കുമടങ്ങളാവാണമെന്നും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾക്കുമപ്പുറമാണ് സംഗീതമെന്നും ഭയാനകമായ വർത്തമാന കോവിഡ് കാലത്ത് വിരഹകലുഷിതമായ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി ഷി ബഷീർ അഭിപ്രായപെട്ടു. സോഷ്യൽ മീഡിയയിലൂടെ നാട്ടിലെങ്ങും പാട്ടായ “പുലരി പുഞ്ചിരിയാൽ പുളകങ്ങൾ ചാർത്തും പൂമങ്ക ബീ ഹാജറാ” എന്ന വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കാതുകൾക് കുളിർമ നൽകിയ മാപ്പിളപ്പാട്ട് വീണ്ടും ലോകത്താകമാനമുള്ള മാപിളപ്പാട്ട് ആസ്വദകർക്കിടയിൽ തരംഗമാക്കിയ ചെറുവത്തൂരിലെ രവീന്ദ്രനെയും കുടുംബത്തെയും അനുമോദിക്കാൻ ‘ദുബായ് മലബാർ കലാസാംസ്കാരിക വേദി’ അദ്ദേഹത്തിൻറെ വസതിയിൽ ഒരുക്കിയ ‘സ്വാതന്ത്ര്യ പുലരിയിൽ സ്നേഹപൂർവ്വം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ ജി ഷി ബഷീർ . മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കമ്പാർ അദ്യക്ഷത വഹിച്ച പരിപടിയിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. വാണിജ്യ പ്രമുഖൻ അബ്ദുള്ള മാദേരി ,നാസർ മൊഗ്രാൽ,ഒറായിക് മുഹമ്മദ്‌ കുഞ്ഞി, റിഷാദ് അബ്ദുള്ള, ഉപഹാരങ്ങൾ നൽകി ചടങ്ങിൽ സൈനുദ്ധീൻ അട്ക്ക, കുഞ്ഞു ബായി, നിസാർ, സമീർ ഉപ്പള, ശുക്കൂർ മടക്കര,ആദിൽ കാരോളം എന്നിവർ സംബന്ധിച്ചു. ശുഐബ് തൃക്കരിപ്പൂർ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!