കോട്ടയം : പ്രമുഖ ഗൃഹോപകരണ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി മാര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നിലവില്‍ വന്ന വിലക്കുറവ് മേളയില്‍ കോവിഡ് നിയന്ത്രണം മറികടന്ന് വന്‍ ജനക്കൂട്ടം.നന്തിലത്ത് ജി മാര്‍ട്ടിന്റെ നാഗമ്ബടത്തെ ഷോറൂമിലും പാലാ പൊന്‍കുന്നം റോഡിലെ ഷോറൂമിലേയ്ക്കും നിരവധി പേരാരാണ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള വമ്ബന്‍ ഓഫറില്‍ സാധനങ്ങള്‍ വാങ്ങിക്കുവാനായി എത്തിയത്. സാമൂഹിക അകലം പാലിക്കാതെ എത്തിയ ആള്‍ക്കൂട്ടത്തെ പോലീസെത്തി പിരിച്ചു വിട്ടു . നന്തിലത്ത് ജി മാര്‍ട്ടിന്റെ പ്രത്യേക ഓഫര്‍ അറിഞ്ഞാണ് സാധനങ്ങള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ തടിച്ചുകൂടിയത്. ഏകദേശം ഇരുന്നൂറോളം പേര്‍ കോട്ടയത്തെ ഷോറൂമിലുണ്ടായിരുന്നു .
ഓഫര്‍ ഇങ്ങനെ ഇന്ന് സാധനം വാങ്ങുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ ബില്‍തുകയില്‍ ജിഎസ്ടി ഒഴിച്ച് 50000 രൂപ വരെ നല്‍കുമെന്നായിരുന്നു ഓഫര്‍ കൂടാതെ ഇനിയും ഉണ്ട് വലിയ ഓഫറുകള്‍ 74 ശതമാനം വരെ ഡിസ്‌കൗണ്ടും അവര്‍ പ്രഖ്യാപിച്ചിരുന്നു . കോവിഡ് ബാധിച്ചാലും പണം ലഭിക്കുമെന്ന ചിന്തയെ കച്ചവടമാക്കാനുള്ള ശ്രമമാണ് നടന്നത്.
ഷോറൂം സെക്യൂരിറ്റി തന്നെ ആളുകളെ സാമൂഹിക അകലം പാലിച്ച് കടയ്ക്ക് പുറത്ത് നിയന്ത്രിച്ചെങ്കിലും കൂടുതല്‍ പേരെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് കട അടപ്പിച്ചു.
കോവിഡ്കാലത്ത് മണ്ടൻ ഓഫറുമായി ഒരു സ്ഥാപനം “ഇന്ന് സാധനം വാങ്ങുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ 50000 രൂപ നല്‍കും” നിയന്ത്രണം വിട്ടു: പോലീസ് കട അടപ്പിച്ചു
Read Time:2 Minute, 4 Second