കുമ്പള :
ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സന്തോഷ മുഹൂർത്തത്തില്‍ മുന്‍ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍
ദുബായ് മലബാര്‍ കലാ സാംസ്ക്കാരിക വേദി കലാലയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും കർണ്ണാടകയില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നേടിയ കുമ്പളയിലെ ഫാത്തിമത്ത് തബ്ഷീറ വിരൽ തുമ്പ്കൊണ്ട് വിസ്മയം തീർക്കുന്ന അറബിക് ഇംഗ്ലീഷ് ഭാഷകളിലെ അനുഗ്രഹിത കാലിഗ്രാഫി കലാകാരി മഹ്ഫൂസ് ഹനീഫ് ചട്ടച്ചൽ എൻ. എം . എം. എസ് പരിക്ഷയിൽ ഉന്നതവിജയം നേടിയ ആമിന ജൂനിയർ മുഹമ്മദ് റാഫി എന്നറിയപ്പെടുന്ന ഗായകൻ യാഹൂ മുഹമ്മദ് മൊഗ്രാൽ തുടങ്ങി വ്യത്യസ്തമായ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങാണ് മികവ് 2020 കുമ്പള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചത്.
പ്രവാസ ലോകത്ത് പിറവി കൊണ്ട ജീവ കാരുണ്യ സാമൂഹിക വിദ്യാഭ്യാസ സാംസ്ക്കാരിക കലാ കായിക മേഖലകളില്‍ വളർന്ന് വരുന്ന പ്രതിഭകൾക്ക് പ്രചോദനവും അഭിനന്ദനവും നല്കി അവരെ ഉയർത്തി കൊണ്ട് വരുന്ന ഒരു കൂട്ടായ്മയാണ് ദുബായ് മലബാര്‍ കലാ സാംസ്ക്കാരികവേദി. ഈ പ്രദേശത്ത് വിദ്യാഭ്യാസ കലാ കായിക സാംസ്ക്കാരിക രംഗത്ത് പലരുടെയും ഉയർച്ചക്കും,കുതിപ്പിനും ഇന്ധനമായ കൂട്ടായ്മയാണിത്.
കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ സിനിമാതാരം അബ്ദുല്ല ഡിസ്ക്കോ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു കലീൽ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ, നാസർ മൊഗ്രാൽ, അഷറഫ് കൊടിയമ്മ, അലി കുമ്പള, കമറുദീൻ തളങ്കര, സൈനുദീൻ അട്ക്ക, കെ എം അബ്ബാസ് കുമ്പള, സമീർ കുമ്പള , പപ്പൻ മാസ്റ്റർ, നിസാർ ആരിക്കാടി എന്നിവർ സംബന്ധിച്ചു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു
നൂറു ശതമാനം വിജയം നേടിയ കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, കൊടിയമ്മ എന്നിവിടങ്ങളിലെ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകൾക്കും അവാർഡ് നൽകി. ആദരിച്ചു.