മസ്കറ്റ്:
ഉപ്പളയിലെ ആദ്യത്തെ മൊബൈൽ ആപ്പ് ആയ ‘സ്മാർട്ട് ഉപ്പള’ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഒമാനിൽ നിന്ന് ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു.
ഉപ്പളയിലേയും സമീപ പ്രദേശങ്ങളുടേയും എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും, മറ്റു എല്ലാ പ്രോഫെഷനൽസുകളുടെയും ബന്ധപ്പെടേണ്ട വിവരങ്ങളും മറ്റും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ആപ്പാണിത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ സ്ഥാപനങ്ങളേയും , പ്രൊഫെഷനൽസുകളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുക എന്നതാന് ഈ ആപ്പിന്റെ പ്രധാന ഉദ്ദേശം.
ഡോക്ടർസ് , ഹോസ്പിറ്റൽസ്, സ്കൂൾ മുതൽ എലെക്ട്രിഷ്യൻ, പ്ലംബർ, കുക്ക് , തെങ്ങ് കയറ്റ തൊഴിലാളികൾ വരെയുള്ളവരുടെ കോൺടാക്ട് നമ്പേഴ്സ് സെർച്ച് ചെയ്ത് എടുക്കാവുന്ന തരത്തിൽ ആണ് ആപ്പ് സൗകര്യം ഒരുക്കി ഇരിക്കുന്നത്.
അമ്പതിൽ പരം ക്യാറ്റഗറികളിലൂടെ അവരവരുടെ സ്ഥാപനങ്ങൾ ഈ ആപ്പിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ആപ്പിന്റെ ഡെവലപ്പേഴ്സ്മാരായ കുഞ്ഞാമദ് മംഗൽപാടി , അബ്ദുൽ ജബ്ബാർ , ഷഹൽ, ഷിറിൻ എന്നിവർ അറിയിച്ചു.
കൂടാതെ രജിസ്റ്റർ ചെയ്ത കച്ചവടക്കാരുമായി ചേർന്ന് കൊണ്ട് ഇതിന്റെ ഉപഭോക്താക്കൾക്കു Grocery , Food Items, Dress മുതലായ വിഭാഗങ്ങളിൽ ദിവസവും പ്രത്യേകം ഓഫറുകളും മറ്റും Smart ഷോപ്പിലൂടെ ഒരുക്കിയിട്ടുണ്ട്.
ആപ്പിന്റെ പേര് പോലെ തന്നെ ഉപ്പളയെ ഒരു സ്മാർട്ട് സിറ്റി ആക്കി എടുക്കാനും അതിലൂടെ നാടിന്റെ വികസനത്തിലും പങ്കാളി ആവാൻ ഈ ആപ്പിന് കഴിയട്ടെ എന്ന് ലത്തീഫ് ഉപ്പള ആപ്പ് ഉത്ഘാടനം ചെയ്ത് കൊണ്ട് ആശംസിച്ചു.
Type ‘smartuppala’
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ സ്റ്റോറിലും ലഭ്യമാണ്.
ലിങ്ക് –
Apple Store
https://apps.apple.com/ae/app/smart-uppala/id1524419080
PlayStore
https://play.google.com/store/apps/details?id=com.smart.uppala&hl=en