ഉപ്പള കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയകളെ തുരത്താൻ കർശന നടപടി സ്വീകരിക്കണം; ഉപ്പളയിലെ യുവജന കൂട്ടായ്മ

ഉപ്പള കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയകളെ തുരത്താൻ കർശന നടപടി സ്വീകരിക്കണം; ഉപ്പളയിലെ യുവജന കൂട്ടായ്മ

1 0
Read Time:1 Minute, 33 Second

ഉപ്പള:
ഉപ്പള കേന്ദ്രീകരിച്ച് വർധിച്ച് വരുന്ന മയക്ക് മരുന്ന്, കഞ്ചാവ് മാഫിയകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പളയിലെ യുവജന കൂട്ടായ്മ പോലീസ് ഡി.ഐ.ജിക്ക് നിവേദനം നൽകി.
ഉപ്പള പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയകൾ അടുത്ത കാലത്ത് തന്നെ നിരവധി അക്രമങ്ങളാണ് അഴിഞ്ഞാടിയത്. രാത്രിയുടെ മറവിൽ വിദ്യാർത്ഥികളെയും പ്രായപൂർത്തിവാത്തവരെയും സംഘടിപ്പിച്ച് കഞ്ചാവ് മുതൽ മുന്തിയ പല ഇനങ്ങളായിട്ടുള്ള ലഹരി പദാർത്ഥങ്ങൾ വിറ്റഴിച്ചും വിതരണം നടത്തിയും പൊതു ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർത്ത് വിലസുന്നു. ഇതിനെതിരെ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പോലീസ് നടപടി ആരംഭിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
മംഗൽപാടി പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. എം മുസ്തഫ പോലീസ് ഡി.ഐ. ജി സേതുരാമന്ന് നിവേദനം കൈ മാറി. മംഗൽപാടി പഞ്ചായത്ത്‌ മെമ്പർ മുഹമ്മദ് ഉപ്പള ഗേറ്റ്, അബു തമാം, ആരിഫ് പച്ചിലംപാറ, ഹനീഫ് ഹിദായത്ത് നഗർ, ലത്തീഫ് പച്ചിലംപാറ തുടങ്ങിയവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!