കുമ്പളയിലെ വ്യാപാരികളുടെ ദുരിതം അധികൃതർ മനസ്സിലാക്കണം; അഷ്റഫ് കർള

കുമ്പളയിലെ വ്യാപാരികളുടെ ദുരിതം അധികൃതർ മനസ്സിലാക്കണം; അഷ്റഫ് കർള

1 0
Read Time:1 Minute, 59 Second

കുമ്പള:
കുമ്പള ടൗണിലെ വ്യാപാരികളുടെ ദുരിതാവസ്ഥക്ക് മുമ്പിൽ അധികൃതർ കണ്ണടക്കരുതെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ആവശ്യപ്പെട്ടു.

ഏകദേശം ഒരു മാസമായി കുമ്പള ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ പോലും ചുരുക്കം ചില സമയം മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ഭീമമായ വാടകയും ഇതിനുപുറമേ ഒരുപാട് വ്യാപാരികൾ പലവിധ ലോണുകളും എടുത്താണ് കച്ചവടം ചെയ്യുന്നത് . പെരുന്നാൾ സീസൺ ലക്ഷ്യം വെച്ചുകൊണ്ട് ഇറക്കിയ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ നശിച്ചു പോയി കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇതു മൂലം നിരവധി വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളും പട്ടിണി പരുവത്തിലാണ്. കണ്ടൈൻമെന്റ് സോണിന്റെ മാനദണ്ഡത്തിൽ സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും കുമ്പള ടൗണിലെ രണ്ട് വാർഡുകൾ ഇന്നും മൊത്തമായി കണ്ടൈൻമെന്റ് സോൺ പരിധിയിലാണ് . ആയതിനാൽ സർക്കാരിൻറെ പുതിയ കണ്ടെയ്നർ മെൻറ് സോണിലെ മാനദണ്ഡത്തെ ഇളവുകൾ ഉപയോഗിച്ചുകൊണ്ട് കുമ്പള ടൗണിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിപ്പിക്കുവാൻ വേണ്ട നടപടിയെടുക്കണമെന്ന് ബന്ധപെട്ടവരോട് ആവശ്യപ്പെട്ടു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!