ചെന്നൈ:
പ്രശസ്ത നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോണ്‍നമ്ബറും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്.
മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്ന് ഫോണില്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഖുശ്ബുവിന്‍റെ പരാതി. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്ബറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും സഞ്ജയ് ശര്‍മ എന്ന പേരാണ് ട്രൂകോളറില്‍ കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും ഖുശ്ബു പറഞ്ഞു.
കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഖുശ്ബുവിന്‍റെ ട്വീറ്റ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ ഇടപെടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു.

KhushbuSundar

@khushsundar
The man from where the calls were made says i deserve to be raped because I am a muslim. Will our @PMOIndia pls tell me of this is the actual bhoomi of #LordRam ?
1:35 PM · Aug 5, 2020
മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. തമിഴ് നടനും സംവിധായകനുമായ സുന്ദര്‍.സിയാണ് ഭര്‍ത്താവ്.