Read Time:1 Minute, 10 Second
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
‘കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണപ്പെട്ടതോടെ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ടില്‍ പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു. എന്‍റെ ആരോഗ്യാവസ്ഥ ഇപ്പോള്‍ നല്ലതാണ്. പക്ഷേ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഞാനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.’; അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
രോഗബാധിതനായതോടെ അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.