കാസറഗോഡ്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളില്‍ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാള്‍ ആഘോഷം. ദൈവത്തിന്റെ കല്‍പനയെ തുടര്‍ന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മയിലാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
കണ്ടെയിന്‍മെന്റ‌് സോണുകളിലെ പള്ളികളില്‍ നമസ്കാരം പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ടാവും. പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെ മാത്രമെ മൃഗബലി ചടങ്ങ് അനുവദിക്കൂ.
കോവിഡ് വ്യാപനം തടയുന്നതിനായി ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച‌് കലക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട‌്.