ദുബൈ: ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ജനനന്മയ്ക്ക് വേണ്ടി പോരാടിയ ശക്തനായ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബെന്ന് എം.സി ഖമറുദ്ദീൻ
എം.എൽ.എ പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുള്ള അനുസ്‌മരണ വെബിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരികളുടെ മുമ്പില്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയും വികസന കാര്യത്തിലും വിട്ടു വീഴ്ച്ച കാണിക്കാത്ത നേതാവായിരുന്നു അദ്ദേഹം. അത്യുത്തര കേരളത്തിൽ മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുണ്ടാക്കുന്നതിന് ഏറ്റവും നന്നായി യത്നിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ച വെബിനാറിൽ ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ട്രഷറർ ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം അബ്ബാസ്, സെക്രട്ടറി എ കെ ആരിഫ്, വിവിധ കെ എം സി സികളിലെ സംസ്ഥാന ജില്ലാ-മണ്ഡലം നേതാക്കളായ അഡ്വ ഇബ്രാഹിം ഖലീൽ, നിസാം കൊല്ലം, സലാം കന്യപ്പാടി, റാഫി പള്ളിപ്പുറം, ഹസൻ ബത്തേരി, മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, സെഡ് എ മൊഗ്രാൽ തുടങ്ങിയവരും കമ്മിറ്റി നേതാക്കളായ സുബൈർ കുബണൂർ, മൻസൂർ മർത്യ, അഷ്‌റഫ് ബായാർ, സലാം പടലട്ക, അലി സാഗ്, മുനീർ ബേരിക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേകള, ഹസൻ കുദുവ, അസീസ് ബള്ളൂർ, സാദിഖ് ചിനാല എന്നിവരും മണ്ഡലത്തിൽ നിന്നുള്ള വിവിധ പഞ്ചായത്ത് ഭാരവാഹികളും അനുസ്മരിച്ച് സംസാരിച്ചു.