Read Time:1 Minute, 21 Second
മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം ഒരുക്കി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും സ്വിസ് ഗോൾഡ് ഉപ്പളയും.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ആരംഭിച്ച കോവിഡ് ഫസ്‌റ്റ് ലൈൻ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇരുനൂറോളം കോവിഡ് ഭാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നൽകി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി സ്വിസ് ഗോൾഡ് ഉപ്പളയുമായി സഹകരിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഗോവിന്ദപൈ കോളേജ് പരിസരത്ത് വെച്ചു നടന്ന ചടങ്ങിൽ റഫീഖ് സ്വിസ് ഗോൾഡ് ,ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയുടെ ജനറൽ കൺവീനർ അഷ്‌റഫ് കർള ,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മീറ്റി ചെയർമാൻ മുജീബ് കമ്പാർ ,,നാസ്സർ ഇടിയ,ഫാറൂഖ് ചെക്ക് പോസ്‌റ്റ്,സിദ്ദീഖ് മഞ്ചേശ്വരം,നസ്സീർ,റഫീഖ് , ഷഫീഖ് പിബീസ് എന്നിവർ സംബന്ധിച്ചു.