മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ജനകീയ സമരം ശക്തമാക്കണം ; മംഗൽപാടി ജനകീയ വേദി ക്യാമ്പയിന് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ജനകീയ സമരം ശക്തമാക്കണം ; മംഗൽപാടി ജനകീയ വേദി ക്യാമ്പയിന് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി

0 0
Read Time:2 Minute, 30 Second

ഉപ്പള: പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയുടെ ഒരു സൗകര്യവും ഇത് വരെയായി ജനങൾക്ക് ലഭ്യമാകാത്ത ഉപ്പള നയാബസാറിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് അധികാരികളെ ഉണർത്താൻ ജനകീയ സമരം ശക്തമാക്കുമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, ഉപ്പള യൂണിറ്റ് പ്രസിഡന്റ് ഹമീദ് വി.എം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മംഗൽപാടി ജനകീയ വേദി നടത്തുന്ന ക്യാമ്പയിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കോവിഡ് ഭീതിയിൽ കർണ്ണാടക അതിർത്തി അടച്ചപ്പോൾ ചികിൽസ കിട്ടാതെ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് മഞ്ചേശ്വരം താലൂക്കിലാണ്. എന്നിട്ടും മഞ്ചേശ്വരം താലൂക്കിലെ ജനങൾക്ക് ചികിത്സ ക്ക് സൗകര്യമൊരുക്കാൻ അധികാരികൾ മടി കാണിക്കുകയാണ്. അപകടം നടക്കുമ്പോൾ മാത്രം വാഗ്ദാനം നൽകി പിന്നീട് മറന്നുകളയുകാണ് ഉത്തരവാദപ്പെട്ടവർ. അത് കൊണ്ട് ജനകീയ സമരത്തിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ പറ്റൂ.
മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിന്റെ അനുബന്ധ വികസനം മുട്ടിലിഴയുകയാണ്. ഡയാലിസിസ് കേന്ദ്രത്തിന് സ്വകാര്യ വ്യക്തി വിലകൂടിയ ഉപകരണങ്ങൾ എത്തിച്ച് കൊടുത്തിട്ടും അത് പ്രവർത്തനക്ഷമമാക്കാൻ ഇനിയും ആയിട്ടില്ല. ഈയവസരത്തിൽ
മംഗൽപാടി ജനകീയ വേദി ക്യാമ്പയിനും സമരവുമായി മുന്നോട്ട് പോവുകയാണ്. ജനകീയ വേദി യുടെ സമരത്തിന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യുടെയും ഉപ്പള യൂണിറ്റിന്റെയും എല്ലാ പിന്തുണയും എന്നും ഉണ്ടാകും. പ്രസ്താവനയിൽ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!