ഉപ്പള: കോവിഡ് 19 പശ്ചാതലത്തിലേർപ്പെടുത്തിയ നിരോധനാജ്ഞയുടെയും നിയന്ത്രങ്ങളുടെയും മറവിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങുന്നവരെ കാര്യമന്വോഷിക്കാതെ പോലീസ് കൂട്ടം കൂടി അകമിക്കുന്നത് പോലീസ് സേനക്ക് പറ്റിയ ഏർപ്പാടല്ലെന്നും ഗുണ്ടകളെ പോലെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് പരിശോധനാ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തണമെന്നും എം.സി ഖമറുദ്ധീൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഉപ്പളയിൽ ദേശീയ പാതയിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രക്കാർക്ക് നേരെ പൊലീസ് കൈക്കാട്ടിയപ്പോൾ യാത്രക്കാർ ബൈക്ക് നിർത്തിയത് ഒരൽപ്പം മുന്നിലായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് എന്താവശ്യത്തിനാണ് പോയത് എന്ന് പോലും അന്വോഷിക്കാതെ മാരകമായി അടിച്ചാക്രമിച്ച പോലീസ് നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ഈ പോലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ഇത്തരം അക്രമ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർ കൊറോണക്കാലത്ത് രാപ്പകലില്ലാതെ ആത്മാർത്ഥമായി സേവനം ചെയ്യുന്ന മറ്റു പോലീസുദ്യോഗസ്ഥർക്ക് കൂടി ദുഷ്പ്പേരുണ്ടാക്കുകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു,
പോലീസ് ഗുണ്ടകളെ പോലെ പെരുമാറരുത്: എം.സി ഖമറുദ്ധീൻ
Read Time:1 Minute, 50 Second