Read Time:1 Minute, 13 Second
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങള്‍ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് വിമാനങ്ങള്‍ ഇറക്കുന്നത്. സംഘത്തില്‍ മലയാളിയായ ഒരു പൈലറ്റുമുണ്ട്.വ്യോമസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങള്‍. അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഇവയുള്‍പ്പെടെ 36 വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യക്ക് നിര്‍മിച്ചു നല്‍കുന്നത്.തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പുറപ്പെട്ടത്.