17 മണിക്കൂറോളം ബാത്ത്റൂമിൽ കുടുങ്ങി യുവതി ; സംഭവം ഇങ്ങനെ

17 മണിക്കൂറോളം ബാത്ത്റൂമിൽ കുടുങ്ങി യുവതി ; സംഭവം ഇങ്ങനെ

1 0
Read Time:2 Minute, 26 Second

ദുബായ്: ആരുടെയും സഹായം ലഭിക്കാനില്ലാതെ 17 മണിക്കൂറോളം ബാത്ത്റൂമില്‍ അകപ്പെട്ട് പോയാല്‍ എന്ത് ചെയും. അത്തരത്തില്‍ ഒരു അനുഭവമാണ് ദുബായില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിനിയായ എമ്മ കൈസര്‍ എന്ന 33 കാരിക്കുണ്ടായത്.

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തനിച്ച്‌ താമസിക്കുന്ന കൈസര്‍ ബാത്ത്റൂമിലേക്ക് പോയതിന് പിന്നാലെ ഡോര്‍ ലോക്കാവുകയായിരുന്നു. ഡോര്‍ തുറക്കാനായി പല ശ്രമങ്ങളും നടത്തി നോക്കിയിട്ടും ഫലമുണ്ടായില്ല. ആരേയെങ്കിലും വിളിച്ച്‌ സഹായം ചോദിക്കാമെന്ന് വച്ചാല്‍ ഫോണ്‍ ബെഡ് റൂമിലായി പോയി. മേക്കപ്പ് ബ്രഷ്, നെയില്‍ കട്ടര്‍, കത്രിക എന്നിവ ഉപയോഗിച്ച്‌ ഡോര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ഇതോടെ താന്‍ ശരിക്കും ഭയപ്പെട്ടുവെന്നും കൈസര്‍ പറയുന്നു. ഫാന്‍ അഴിച്ചുമാറ്റി സഹായത്തിനായി നിലവിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. അരെങ്കിലും സഹായത്തിന് വരുമെന്ന് പ്രതീക്ഷിച്ച്‌ രാത്രി മുഴുവന്‍ തണുത്ത തറയില്‍ പെെപ്പ് വെളളം കുടിച്ച്‌ കിടക്കുകയായിരുന്നു കൈസര്‍.

രാവിലെ ആയപ്പോഴേക്കും മാതാപിതാക്കളുടെയും സഹോദരിയുടെയും നിരവധി കോളുകളാണ് വന്നിട്ടുണ്ടായിരുന്നത്. ബാത്ത്റൂമിന് പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നത് കേള്‍ക്കാമെങ്കിലും നിസഹായയായി നില്‍ക്കാനെ കൈസറിന് സാധിച്ചുളു.11 മണിയോടെ കൈസര്‍നെ അന്വേഷിച്ചെത്തിയ സഹോദരിയാണ് സെക്യൂരിറ്റിയെ വിളിച്ചുവരുത്തി വാതില്‍ തുറന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളോട് കൈസറിന് നല്‍കാന്‍ ഒരു ഉപദേശം മാത്രമെയുളളു. എല്ലായ്പ്പോഴും ഫോണ്‍ കെെയ്യില്‍ കരുതുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!