Read Time:1 Minute, 16 Second
കണ്ണൂര്‍: പാലത്തായി പീഡനക്കേസിെന്റ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്. ശ്രീജിത്തിെന്റ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ നീതികിട്ടുമെന്ന് ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കേസന്വേഷണത്തില്‍നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മജിസ്ട്രേറ്റ് മുമ്ബാകെ 164 വകുപ്പ് പ്രകാരം പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ പങ്കുവെക്കുന്ന ശ്രീജിത്തിെന്റ ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് മാതാവിെന്റ പ്രതികരണം.
ഐ.ജിയെ നീക്കണമെന്നും കേസിെന്റ മേല്‍നോട്ട ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.