മഞ്ചേശ്വരം താലൂക്കിന്റെ വികസന മുരടിപ്പ് തുറന്നു കാട്ടാൻ വാർത്താ മാധ്യമങ്ങൾ മുന്നോട്ട് വരണം ! അഡ്വ: അബ്ദുൽകരീം പൂന

മഞ്ചേശ്വരം താലൂക്കിന്റെ വികസന മുരടിപ്പ് തുറന്നു കാട്ടാൻ വാർത്താ മാധ്യമങ്ങൾ മുന്നോട്ട് വരണം ! അഡ്വ: അബ്ദുൽകരീം പൂന

1 0
Read Time:4 Minute, 17 Second

പൂണെ :
മഞ്ചേശ്വരം താലൂക്കിന്റെ വികസന മുരടിപ്പ് തുറന്നു കാട്ടാൻ വാർത്ത മാധ്യമങ്ങൾ മുന്നോട്ട് വരണമെന്ന് അഡ്വക്കേറ്റ് കരീം പൂന.
അത്യുത്തര കേരളത്തിലെ വടക്കേ താലൂക്കായ മഞ്ചേശ്വരത്ത്തിന് എന്നാണ് ശാപമോക്ഷം ലഭിക്കുക ?

24 മെയ് 1984ൽ കാസർഗോഡ് ജില്ല പിറവികൊണ്ടത് മുതൽ അവഗണനയുടെ തുപ്പും ചവിട്ടും മാത്രമായിരുന്നു മഞ്ചേശ്വരം താലൂക്കിന് സ്വന്തം.
2014 മാർച്ച് 20ന് മഞ്ചേശ്വരം താലൂക്കായി പ്രഖ്യാപിച്ചപ്പോൾ ഇവിടത്തെ തദ്ദേശവാസികൾ വികസനത്തിന്റെ കാറ്റ് മഞ്ചേശ്വരത്തേക്കും ആഞ്ഞ വീശുമെന്നോർത്ത് വളരെയധികം സന്തോഷത്തിലായിരുന്നു, പക്ഷേ അതൊരു സ്വപ്നം മാത്രമായിരുന്നു.
ഇന്നും യാതനയും വേദനയും മാത്രമാണ് സ്വന്തം .

വികസനം തൊട്ടു തീണ്ടാത്ത മഞ്ചേശ്വരത്തിന്റെ താലൂക്ക് ആശുപത്രിയുടെ കാര്യം പറയാതിരിക്കുന്നതാണ് നന്ന്. കൂടാതെ താലൂക്ക് സപ്ലൈ ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ല.ഫയർസ്റ്റേഷന്റ കാര്യം പരിതാപകരമാണ്.
ഇന്നും താലൂക്ക് ആസ്ഥാന മന്ദിരം വാടകക്കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇനിയെന്നാണ് മഞ്ചേശ്വരത്തിന് മോക്ഷം ലഭിക്കുന്നത്.
ലോകത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന മാധ്യമങ്ങളുടെ ഇടപെടലുകളില്ലാത്തതും മഞ്ചേശ്വരത്തിനെ വളരെയധികം പിന്നിലാക്കിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ മിക്ക സംഭവ വികാസങ്ങളും മാധ്യമ ശ്രദ്ധയിൽ പെടാത്തതും വാർത്താ മാധ്യമങ്ങളും ജില്ലയെ അവഗണിക്കുന്നു എന്ന് വേണം കരുതാൻ.
ഇന്ന് മനുഷ്യൻ ആധുനിക സംവിധാനം കയ്യിലൊതുക്കിയ കാലമാണ്. ഒരു വിരൽതുമ്പിൽ ലോക വിവരണങ്ങൾ ലഭിക്കുന്ന കാലമാണ്. ഇനി റോഡും തോടും ലൈറ്റും മാത്രം നൽകി വികസനമുണ്ടാക്കി എന്ന് പറഞ്ഞു നടക്കാൻ ജനങ്ങൾ സമ്മതിക്കുകയില്ല. കേരളത്തിലെ എല്ലാ താലൂക്കിലുമുള്ള സംവിധാനം ഇവിടെയുണ്ടാവണം. കാരണം ഞങ്ങളും എല്ലാ കേരളീയകരെ പോലെ ടാക്സും അടക്കുന്നവരാണ്. ഫാക്ടറികളും, വ്യവസായങ്ങളും,കെട്ടിട സമുച്ചയങ്ങളും,സർക്കാർ ഓഫീസുകളും ,ആവശ്യത്തിന് ഉദ്യോഗസ്ഥരും ഉണ്ടാവണം. ഇഷ്ടം പോലെ സർക്കാർ റവന്യൂ സ്ഥലങ്ങളും അതിനനുയോജ്യമായ കാലാവസ്ഥയും ഉള്ള ജില്ലയാണ് കാസറഗോഡ്.

30കിലോമീറ്റർ അടുത്തായി എയർപോർട്ടും,സീ പോർട്ടും,സെൻട്രൽ റെയിൽവേ സ്റ്റേഷനടക്കം ഏത് വികസനവും ചെയ്യാനും,പ്രാവർത്തികമാക്കാനും അനുയോജ്യമായിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാറി മാറി വരുന്ന സർക്കാർ.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉന്നത ജോലികൾ ചെയതു പരിചയ സമ്പന്നരായ ജനങ്ങൾ തിങ്ങിപാർക്കുന്ന താലൂക്കിൽ കുറവ് എന്ന് പറയാനുള്ളത് സർക്കാർ സംവിധാനം മാത്രമാണ്. ഏഴിൽ കൂടുതൽ ഭാഷ സംസാരിക്കുന്ന കേരളത്തിലെ തന്നെ ഏക ജില്ലയും താലൂക്കും ഇതാണ്. ഒരു സംസ്ഥാനത്തിന്റെ അതിർത്തി കൂടിയായ ഇവിടെ സ്വയം ജീവൻ രക്ഷിക്കാൻ പോലും അതിർത്തി കടന്നു പോകേണ്ട ഗതികേട് അതും മഞ്ചേശ്വരത്തുകാർക്കാണ്…
ഇതിനൊക്കെ ഒരു അറുതി വരാത്ത പക്ഷം ജനങ്ങൾ സമരമുഖത്തേക് വരണം !

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!