കോവിഡ് വൈറസ് എന്ന മാരക രോഗകാരി, മനുഷ്യരാശിയെ സംബന്ധിച്ച് പുതിയ അനുഭവമാണ്. അതിനാല്‍ത്തന്നെ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി വരുന്നതേയുള്ളൂ.
കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തേ ഏറെ ചര്‍ച്ചകള്‍ വന്നിരുന്നു. അപ്പോഴും ഈ വിഷയത്തില്‍ ആധികാരികമായ നിഗമനങ്ങള്‍ നല്‍കാന്‍ ഗവേഷകലോകത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ കാലാവസ്ഥയും കൊവിഡ് 19ഉം തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍.
മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19 വ്യാപനം രൂക്ഷമാകുമെന്നാണ് ഇവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത്.അതോടൊപ്പം തന്നെ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനം കുറയുമെന്നും ഈ പഠനം അവകാശപ്പെടുന്നു.