കോവിഡ് കാലത്തും സ്കൂൾ അധികൃതരുടെ ക്രൂരതയോ? ഫീസ് അടക്കാത്തതിന്റ പേരിൽ ഓൺലൈൻ ക്ലാസ്സിൽ നിന്ന് കുട്ടികളെ  ഒഴിവാക്കി

കോവിഡ് കാലത്തും സ്കൂൾ അധികൃതരുടെ ക്രൂരതയോ? ഫീസ് അടക്കാത്തതിന്റ പേരിൽ ഓൺലൈൻ ക്ലാസ്സിൽ നിന്ന് കുട്ടികളെ ഒഴിവാക്കി

0 0
Read Time:2 Minute, 37 Second

കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂള്‍ ഫീസും. സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു. ഇതോടെ മാനസിക പ്രയാസത്തിലായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതസന്ധിയിലായത്.
കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ മക്കൾക്കാണ് ഈ ദുരനുഭവം. ഇദ്ദേഹത്തിന്‍റെ നാലുമക്കള്‍ പഠിക്കുന്നത് നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ സ്കൂളിലാണ്. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ സ്കൂളില്‍ ചേര്‍ത്തത്. അധിക സമയം ഓട്ടോ ഓടിയാണ് ഫീസ് അടക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഇങ്ങിനെ മെയ് മാസം വരെയുള്ള മുഴുവന്‍ ഫീസും അടച്ചു കഴിഞ്ഞതാണ്.

ഈ അധ്യായനവര്‍ഷത്തെ ആദ്യ ടേം ഫീസ് അടക്കാനായി ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങി. ഫീസ് ഇളവിനായി പല പ്രാവശ്യം സ്കൂള്‍ ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും റിമൂവ് ചെയ്യുകയും ചെയ്തു. ഇതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. പല സ്കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്നും ആക്ഷേപമുണ്ട്. ഇതിന് മുമ്പും ജില്ലയിലെ പല സ്കൂളുകളിൽ നിന്നും ഫീസ് അടക്കാത്ത കുട്ടികൾക്ക് പുസ്തക വിതരണവും മറ്റും നിശേധിച്ചതായും രക്ഷിതാക്കൾ പറയുന്നു. കോവിഡ് കാലത്തെ ഈ വിദ്യഭ്യാസ കച്ചവടം നിർത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്നും രക്ഷിതാക്കൾക്കിടയിൽ ചർച്ചയുകുനാനുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!