Read Time:1 Minute, 14 Second
കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിന് മേല്‍ മറ്റു വാദങ്ങളൊന്നും കോടതിയില്‍ നടന്നില്ല. ജാമ്യം അനുവദിച്ചുവെന്ന് മാത്രമാണ് ജഡ്ജി ഉത്തരവിട്ടത്. അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നതിനാല്‍ സ്വാഭാവിക ജാമ്യമെന്ന നിലയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ പോക്സോ വകുപ്പ് ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതും.