Read Time:1 Minute, 12 Second
കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാള്‍.
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന് നേപ്പാളിയാണ് അദ്ദേഹം ജനിച്ചത് നേപ്പാളിലെ തോറിയിലാണെന്നുമാണ് പ്രധാനമന്ത്രിയുടെ പുതിയ അവകാശ വാദം.
നേരത്തെ ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി ഉള്‍പ്പെടുത്തി പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് ഉപരിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നീക്കം.