കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് , യുവമോര്‍ച്ച അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.
യൂത്ത് ലീഗ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.
സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. സ്ഥാപനത്തിന് സമീപത്തുവച്ച് പൊലീസ് വടംകെട്ടി പ്രവര്‍ത്തകരെ തടഞ്ഞു. പിണറായി വിജയന്റെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍്റ് കെ.സുധാകരന്‍ എം.പി അടക്കമുള്ളവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധം
Read Time:2 Minute, 2 Second