Read Time:1 Minute, 14 Second
ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് . ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരടക്കം നിരവധി പേര് ഇദ്ദേഹത്തിന്റെ സമ്ബര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയാണ് ഡ്രൈവര്‍ .. ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു.
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്ബര്‍ക്ക പട്ടികയിലാണ്.ഡ്രൈവര്‍ക്ക് എങ്ങനെയാണ് കോവിഡ് പകര്‍ന്നതെന്നത് അറിഞ്ഞിട്ടില്ല