ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുള്ള അവസരം.
ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് പോകാം. വന്ദേ ഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.96 മണിക്കൂറിനിടയില്‍ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രക്ക് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.യാത്രക്കാരുടെ കൈവശം ഐസിഎയുടെയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന്റെയോ(ജിഡിആര്‍എഫ്‌എ) അനുമതി ഉണ്ടാവണം. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ക്വാറന്റീന്‍ അണ്ടര്‍റ്റേക്കിങ് ഫോം എന്നിവ സമര്‍പ്പിക്കണം. കൂടാതെ ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
യു എ യി തൊഴിൽ വിസയുള്ള പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചു പോകാൻ അവസരമൊരുങ്ങുന്നു
Read Time:2 Minute, 1 Second