0
0
Read Time:1 Minute, 0 Second
www.haqnews.in
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.
ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാക്കി. സംശയം തോന്നിയതിന് പിന്നാലെ എയര്‍ കാര്‍ഗോ വിഭാഗം പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം ആര് ആര്‍ക്ക് അയച്ചു എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.