Read Time:1 Minute, 12 Second
കൊളംബോ: വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍. ശ്രീലങ്കയുടെ വലംകൈയ്യന്‍ ബാറ്റ്സ്മാനായ കുശാല്‍ മെന്‍ഡിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊളംബോയിലെ പനദീരയില്‍ വെച്ച് സൈക്കളില്‍ പോകുകയായിരുന്ന 74കാരനെ കുശാലിന്റെ വാഹനം ഇടിക്കുക്കുകയായിരുന്നു. അപകടത്തില്‍ വയോധികന്‍ മരിച്ചു. മെന്‍ഡിസിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
വിക്കറ്റ് കീപ്പറും വലംകൈയ്യന്‍ ബാറ്റ്‌സമാനുമായ കുശാല്‍ ശ്രീലങ്കക്കായി 44 ടെസ്റ്റും 76 വണ്‍ഡേമാച്ചും കളിച്ചിട്ടുണ്ട്.
ദേശീയ ടീമിലെ അംഗമാണ് 25കാരനായ മെന്‍ഡിസ്.