ഇരിട്ടി: യുവതിയുമായി രാത്രി പൊലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച സി.ഐക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച് ജില്ലാ പൊലീസ് മേധാവി. സംഭവത്തില്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സി.ഐ സി.ആര്.സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡ്രൈവര്‍ ഷെരീഫിനെ കണ്ണൂര്‍ എ.ആര് ക്യാമ്ബിലേക്ക് മാറ്റി. ഇരിട്ടിക്കടുത്തുള്ള യുവതി എറണാകുളം സ്വദേശിയായ സി..ഐക്കൊപ്പം അസമയത്ത് പൊലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പില്‍ കിട്ടിയ പരാതിയെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഡി.സി.ആര്.ബി ഡിവൈ.എസ് .പി.പ്രേമരാജന്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ വിധേയമമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായി പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.ഐയുടെ വിശദീകരണം. കണ്ണൂര്‍ അഡീഷണല്‍ എ.സ് .പി പ്രജീഷ് തോട്ടത്തിലാണ് തുടരന്വേഷണം നടത്തുന്നത്.