Read Time:1 Minute, 12 Second
കുമ്പള:
ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന കുമ്പള പഞ്ചയാത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിശയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഓൺ ലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവും നാളെ (6.7.2020)തിങ്കളാഴ്ച്ച വൈകുന്നേരം 4മണിക്ക് കുമ്പള പ്രസ്സ്ഫോറത്തിൽ വെച്ച് നടക്കും. കാസറഗോഡ് വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറും പ്രശസ്ത സിനിമാ നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്യും കേരള രഞ്ജി താരം മുഹമ്മദ് അസ്ഹറുദീൻ മുഖ്യാഥിതിയായിരിക്കും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്മുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർല അറിയിച്ചു.