ഉപ്പള: പ്ലസ് ടു പരീക്ഷാ റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണാതായ പ്ലസ് ടു ഉത്തരകടലാസുകൾ കണ്ടെത്താൻ കഴിയാത്തതിനെതിരെ സംസ്ഥാന എം എസ് എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലം എം എസ് എഫ് കമ്മിറ്റി ഉപ്പളയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രി തുമ്മിയാൽ പോലും അക്രമ സമരങ്ങളുമായി വരുന്ന എസ് എഫ് ഐ ഗുരുതരമായ വിദ്യാഭ്യാസ പ്രശ്നങ്ങളുണ്ടായിട്ട് പോലും പ്രതികരിക്കാത്തത് സി പി എം ,എസ് എഫ് ഐയെ ക്വാറൻറ്റൈനിൽ കിടത്തിയത് കൊണ്ടാണെന്ന് എം എസ് എഫ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമൊഗർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുഫാസി കോട്ട സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡൻറ് സഹദ് അംഗഡിമൊഗർ, ജംഷീർ മൊഗ്രാൽ, റഹിം പള്ളം, സവാസ് കയ്യർകട്ട, നമീസ് കുതുകോട്ടി, ഉനൈസ് ബായാർ ,നിസാം വടകര, മുർഷിദ് മൊഗ്രാൽ, ഹാഫിൽ ബായാർ, സഫ്രാസ് ബന്തിയോട്, റമീസ് ബായാർ സംബന്ധിച്ചു