Read Time:1 Minute, 21 Second
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.
പ്രധാന നിര്‍ദേശങ്ങള്‍:
- പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം. 2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.
- സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം.
അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം. - പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.
5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.