തൃശൂര്‍: തൃശൂരില്‍ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നു. അന്തിക്കാട് താന്ന്യത്താണ് സംഭവം. കുറ്റിക്കാട്ടില്‍ സുരേഷിന്റേയും മായയുടേയും മകന് ആദര്‍ശ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതിനാണ് നാടിനെ നടുക്കിയ സംഭവം.
കുറ്റിക്കാട്ട് അമ്ബലത്തിന്റെ സമീപത്തുള്ള ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആദര്‍ശിനെ കാറില്‍ വന്ന നാലംഗസംഘം വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും തലയിലും മാരകമായി വെട്ടേറ്റ യുവാവിനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. നേരത്തേയും ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു.
കഴിഞ്ഞമാസം ഗുണ്ടകള്‍ ചേര്‍ന്ന് ആദര്‍ശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.അന്ന് കാലിന് ഗുരുതരപരിക്കേറ്റതിനെത്തുടര്ന്ന് സ്റ്റീല്‍ ഇട്ടിരുന്നത് കഴിഞ്ഞ ദിവസമാണ് ഊരിയതും വീടിന് പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങിയതും.