കോവിഡ്‌ വാക്‌സിൻ : ഓക്‌സ്‌ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ

കോവിഡ്‌ വാക്‌സിൻ : ഓക്‌സ്‌ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ

0 0
Read Time:1 Minute, 36 Second

ലണ്ടൻ:
കോവിഡ്‌ വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കയിലെ ഓക്‌സ്‌ഫോഡ്‌ സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ്‌ മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്‌.

മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം ഘട്ടത്തിലേക്കു കടക്കും. ഓക്‌സ്‌ഫഡിൽ വികസിപ്പിക്കുന്ന വാക്‌സിനിലും കൂടുതൽ പ്രതീക്ഷയുണ്ടെന്ന് മലയാളിയായ ഡബ്ല്യുഎച്ച്‌ ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയിലെ വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലാണ്‌.

വാക്‌സിൻ പരീക്ഷണത്തിന് ഓക്‌സ്‌ഫഡുമായി ‌കരാർ ഒപ്പുവച്ചതായി ബ്രസീലും അറിയിച്ചിരുന്നു. ഗുരുതരമായി രോഗം ബാധിച്ചവർക്കും പ്രയമായവർക്കുമാണ്‌ ആദ്യം ‌വാക്‌സിൻ നൽകുക. ഒരു വർഷംവരെ കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിന്‌ കഴിയുമെന്ന്‌ അധികൃതർ പറഞ്ഞു. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്‌. ഔഷധ നിർമാതാക്കളായ കാറ്റലന്റയുമായി ചേർന്നാണ്‌ വാക്‌സിന്റെ വിതരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!