Read Time:1 Minute, 17 Second
ആലപ്പുഴ: വൈദ്യുതി വകുപ്പിന്റെ പകല്‍കൊള്ളക്കെതിരെ സമര പരിപാടികളുമായ് വ്യാപാരി വ്യവസായി ഏകോപന സമിതി; 20ന്. ലോക് ഡൗണ്‍ കാലയളവിന് ശേഷം വൈദ്യുതി വകുപ്പ് മീറ്റര്‍ റീഡിങ് നടത്തി നല്‍കുന്ന ബില്ലുകള്‍ സാധാരണ നല്‍കുന്ന ദ്വൈമാസ ബില്ലുകളെക്കാള്‍ അഞ്ചും ആറും ഇരട്ടി വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പരാതി പറയാന്‍ ചെല്ലുന്ന ഉപഭോക്താക്കളുടെ മുമ്ബില്‍ കൈമലര്‍ത്തുകയാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍.
ഉയര്‍ന്ന താരിഫില്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയ ബില്ലില്‍ ആനുപാതിക കിഴിവുകള്‍ നല്‍കണമെന്നും ലോക്ഡൗണ്‍ കാലത്തെ ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കുകയും വേണം ,പലവിധ എക്‌സ്ട്രാ ചാര്‍ജ്ജുകളും പുര്‍ണ്ണമായും ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്‌സര എന്നിവര്‍ ആവശ്യപ്പെട്ടു.