കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണമൊരുക്കി ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും

0 0
Read Time:1 Minute, 11 Second

കുമ്പള:
ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും ചേർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നെല്ലറ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് നടന്നു.
ചടങ്ങിൽ വാണിജ്യ പ്രമുഖരായ ഹനീഫ് ഗോൾഡ് കിംഗ്,അബു തമാം,എൻമകജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിദ്ദീഖ് ഹാജി ഖണ്ഡിക,കെവി യൂസഫ്, സമീർ കുമ്പള, ഹക്കീം ഖണ്ഡിക, ഹക്കീം കാർലേ,സലീം കുഞ്ഞി,മുനീർ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സാന്ദ്ര , ഹർകിഷൻ എന്നിവർ സംബന്ധിച്ചു.
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കാർലെ സ്വാഗതം പറഞ്ഞു.
നൂറോളം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!