നൻമ ചെയ്യാൻ ഇവർക്ക് ഒരു മടിയുമില്ല; അതാണ് ഗ്രീൻ സ്റ്റാർ കയ്യാർ

0 0
Read Time:1 Minute, 27 Second

ഗ്രീൻസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കയ്യാറിന്റെ ഇരുപതാം വാർഷികത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ സാമൂഹ്യ പ്രവർത്തനം വളരെ പ്രശംസിനീയമാണ്.
പൈവളികെ പഞ്ചാത്തിലെ വിവിധ സെന്ററുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് നൽകിയാണ് ഇവരുടെ പ്രവർത്തനം ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ക്ലബ് പ്രസിഡണ്ട് ZA കയ്യാറും, സിദ്ദീഖ് ജോഡ്ക്കലും ചേർന്നാണ് പൈവളികെ പഞ്ചായത്തിന് കിറ്റുകൾ കൈമാറിയത്.
ജനപ്രധിനിതികളായ വൈസ് പ്രസിഡണ്ട് സുമിത വൊൾട്ടി ഡിസൂസ,ഹരീഷ് പൊട്ടാരി,സുജാത റൈ,റഹീം നടുമന,പൊതു പ്രവർത്തകരായ ആദം ബള്ളൂർ,മോഹൻ റൈ എന്നിവരുടെ സാന്നിദ്യത്തിൽ അസിസ്റ്റന്റ് സെക്രട്ടറി നാരായണ ബേക്കൂർ ആണ് ഏറ്റ് വാങ്ങിയത്.
കഴിഞ്ഞ ഈസ്റ്റർ,വിഷു,റംസാൻ നാളുകളിലും,പെരുന്നാളിനും ഒരുപാട് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും,മറ്റു പല പ്രവർത്തനങ്ങളും ചെയ്തതും ശ്രദ്ധേയമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!