Read Time:1 Minute, 24 Second
ന്യൂദല്‍ഹി:
അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ലഡാക്കില്‍ അതിക്രമിച്ചു കയറിയ ഭാഗത്തു നിന്നു ചൈന സൈന്യത്തെ പിന്‍വലിച്ചു. ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്ററാണ് പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയത്. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചു.
നേരത്തേ, ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ടെന്നും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും അമിത്ഷായും വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും അമിത്ഷായും വ്യക്തമാക്കി.